ചെ​ന്നൈ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് നീ​ങ്ങി ഫെ​ങ്ക​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് (ഐ​എം​ഡി). ത​മി​ഴ്നാ​ടി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കും ഐ​എം​ഡി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ട​ലൂ​ർ, മ​യി​ലാ​ടു​തു​റൈ, കാ​ര​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചേ​ക്കാം. മ​യി​ലാ​ടു​തു​റൈ, തി​രു​വാ​രൂ​ർ, നാ​ഗ​പ​ട്ട​ണം, ചെ​ന്നൈ, തി​രു​വ​ള്ളൂ​ർ, കാ​ഞ്ചീ​പു​രം, ചെ​ങ്ക​ൽ​പേ​ട്ട്, ക​ട​ലൂ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചെ​ന്നൈ​യി​ലെ പ്രാ​ദേ​ശി​ക കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ആ​ർ​എം​സി) അ​റി​യി​ച്ചു.

ഇ​തേ​തു​ട​ർ​ന്നു ചെ​ന്നൈ, ചെ​ങ്ക​ൽ​പേ​ട്ട്, ക​ട​ലൂ​ർ, മ​യി​ലാ​ടു​തു​റൈ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​ധി​കൃ​ത​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.