തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് പി​ന്നാ​ലെ ബി​ജെ​പി​യി​ലു​ണ്ടാ​യ ക​ല​ഹ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ന​ട​പ​ടി​യു​മാ​യി പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വം. പ​ര​സ്യ പ്ര​സ്താ​വ​ന​ക​ള്‍ പാ​ടി​ല്ലെ​ന്ന് നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി കേ​ന്ദ്ര നേ​തൃ​ത്വം കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി സി ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ തോ​ല്‍​വി​യി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ വാ​ര്‍​ഡു​ക​ളി​ല്‍ വോ​ട്ട് കു​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് എ​ൻ. ശി​വ​രാ​ജ​നും പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പ്ര​മീ​ള​യും അ​ട​ക്ക​മു​ള്ള​വ​ര്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കൂ​ടാ​തെ വി​വി​ധ സം​സ്ഥാ​ന നേ​താ​ക്ക​ളും സു​രേ​ന്ദ്ര​നെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം വ​ടി​യെ​ടു​ത്ത​ത്.