ബിജെപിയിലെ കലഹം: ഇടപെട്ട് കേന്ദ്ര നേതൃത്വം; പരസ്യ പ്രസ്താവനകള്‍ വിലക്കി
Wednesday, November 27, 2024 9:20 AM IST
തിരുവനന്തപുരം: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിയിലുണ്ടായ കലഹങ്ങൾക്കു പിന്നാലെ നടപടിയുമായി പാർട്ടി കേന്ദ്ര നേതൃത്വം. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് നേതാക്കൾക്ക് നിർദേശം നല്കി. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും.
പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ തോല്‍വിയിൽ പാലക്കാട് നഗരസഭ വാര്‍ഡുകളില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എൻ. ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീളയും അടക്കമുള്ളവര്‍ കെ. സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
കൂടാതെ വിവിധ സംസ്ഥാന നേതാക്കളും സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം വടിയെടുത്തത്.