കൊ​ല്ലം: അ​ഞ്ച​ലി​ൽ പ​ച്ച​ക്ക​റി ക​ട​യി​ൽ എം​ഡി​എം​എ ക​ച്ച​വ​ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നാം പ്ര​തി​യെ തേ​ടി പോ​ലീ​സ്. 84 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ട​ക്കം ര​ണ്ട് പേ​ർ പി​ടി​യി​ലാ​യ കേ​സി​ലാ​ണ് പോ​ലീ​സ് മൂ​ന്നാം പ്ര​തി​യെ തേ​ടു​ന്ന​ത്.

വി​ൽ​പ​ന​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കി​യ പ്ര​ദീ​പാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലു​ള്ള​യാ​ളാ​ണ് ഇ​യാ​ളെ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കാ​ണ് അ​ഞ്ച​ൽ സ്വ​ദേ​ശി​യും കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ കോ​ട്ട​വി​ള ഷി​ജു​വി​നെ നാ​ല് ഗ്രാം ​എം​ഡി​എം​എം​എ യു​മാ​യി പി​ടി​കൂ​ടി​യ​ത്. ഷി​ജു​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കൂ​ട്ടാ​ളി​യാ​യ സാ​ജ​ന്‍റെ വീ​ട്ടി​ൽ കൂ​ടു​ത​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വി​രം ഷി​ജു വെ​ളി​പ്പെ​ടു​ത്തി.

രാ​ത്രി​യോ​ടെ ഏ​റം സ്വ​ദേ​ശി​യാ​യ സാ​ജ​ന്‍റെ വീ​ട്ടി​ൽ നി​ന്നും 80 ഗ്രാം ​എം​ഡി​എം​എ റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും അ​ഞ്ച​ൽ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ​ച്ച​ക്ക​റി ക​ട​യു​ടെ മ​റ​വി​ൽ ആ​ണ് ഷി​ജു​വു​മാ​യി ചേ​ർ​ന്ന് സാ​ജ​ൻ ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ്ര​തി​ക​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ പ്ര​ദീ​പാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി. ഒ​ളി​വി​ലു​ള്ള പ്ര​ദീ​പി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​തി​ക​ൾ എം​ഡി​എം​എ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.