കൊ​ച്ചി: ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ മു​ൻ എ​ഡി​എ​മ്മാ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ത​ങ്ങ​ൾ എ​ത്തും മു​മ്പ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

ആ​ത്മ​ഹ​ത്യ എ​ന്ന പോ​ലീ​സ് നി​ഗ​മ​നം മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​നാ​കി​ല്ല. ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തു​ന്ന​തി​ല​ട​ക്കം പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ശേ​ഖ​രി​ച്ചി​ല്ല. തെ​ളി​വു​ക​ൾ കു​ഴി​ച്ചു​മൂ​ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.