കൊ​ല്ലം: ത​മി​ഴ്നാ​ട്ടി​ലെ കു​പ്ര​സി​ദ്ധ​രാ​യ കു​റു​വാ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം എ​ന്ന പേ​രി​ൽ സം​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും ആ​ധി​കാ​രി​ക​മ​ല്ലെ​ന്ന് പോ​ലീ​സ്. ജ​ന​ങ്ങ​ളെ ഭീ​തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ബോ​ധ​പൂ​ർ​വ​മാ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ത്തി​ന്‍റെ വീ​ഡി​യോ​യി​ൽ ജൂ​ൺ ആ​റ് എ​ന്ന് തീ​യ​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ശ്ര​ദ്ധി​ക്കാ​തെ​യാ​ണ് ആ​ൾ​ക്കാ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സ്തു​ത ദൃ​ശ്യ​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​തെ​ന്നും പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ച്ച ബ​നി​യ​ൻ ഗ്യാം​ഗ് എ​ന്ന പേ​രി​ൽ കു​പ്ര​സി​ദ്ധി ആ​ർ​ജി​ച്ച ഉ​ത്ത​രേ​ന്ത്യ​ൻ മോ​ഷ​ണ സം​ഘ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം ആ​ല​പ്പു​ഴ​യി​ലോ കേ​ര​ള​ത്തി​ലെ മ​റ്റ് ജി​ല്ല​ക​ളി​ലോ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​മി​ല്ല. ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തെ മൈ​സു​രു​വി​ലെ ഒ​രു ഗ്രാ​മ​പ്ര​ദേ​ശ​ത്ത് ന​ട​ന്ന മോ​ഷ​ണ​മാ​ണെ​ന്ന രീ​തി​യി​ൽ ഈ ​വീ​ഡി​യോ ക​ർ​ണാ​ട​ക​യി​ലും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യു​ണ്ടാ​യി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ കേ​ര​ള പോ​ലീ​സ് ക​ർ​ണാ​ട​ക പോ​ലീ​സു​മാ​യും ബ​ന്ധ​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം ന​ട​ന്ന​താ​യി അ​വ​രും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സ​മീ​പ​കാ​ല​ത്ത് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കു​റു​വാ സം​ഘം ഉ​ൾ​പ്പെ​ട്ട മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ ചി​ല​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ളം ന​ഗ​ര​പ​രി​ധി​യി​ലെ കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ന് താ​ഴെ ത​മ്പ​ടി​ച്ചി​രു​ന്ന ത​സ്ക​ര സം​ഘ​ത്തെ അ​വി​ട​ത്തെ സി​റ്റി പോ​ലീ​സ് ഇ​ട​പെ​ട്ട് ഒ​ഴി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷം കേ​ര​ള​ത്തി​ൽ ഒ​രി​ട​ത്തും കു​റു​വാ സം​ഘ​ത്തി​ന്‍റെ മോ​ഷ​ണം ന​ട​ന്നി​ട്ടി​ല്ല എ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കു​റു​വ സം​ഘ​ത്തി​ന്‍റേ​തെ​ന്ന പേ​രി​ൽ വീ​ഡി​യോ​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് അ​തി​ന്‍റെ യാ​ഥാ​ർ​ഥ്യ​വും ആ​ധി​കാ​രി​ക​ത​യും ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​റി​യി​പ്പ്.

മും​ബൈ​യി​ൽ ഇ​പ്പോ​ഴും സ​ജീ​വം

ക​ച്ച ബ​ന്യ​ൻ ഗ്യാം​ഗ് എ​ന്ന​ത് പ്ര​ധാ​ന​മാ​യും മും​ബൈ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധോ​ലോ​ക സം​ഘ​മാ​ണ്. അ​വി​ടു​ത്തെ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ചേ​രി​ക​ളി​ലും ഇ​വ​ർ സ​ജീ​വ​മാ​ണ്. ഇ​ത് കൂ​ടാ​തെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും എ​ത്തി ഇ​വ​ർ അ​ധോ​ലോ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​റു​ണ്ട്.

സം​ഘ​മാ​യി എ​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് പു​റ​മേ ഇ​വ​ർ ആ​യു​ധ ക​ട​ത്തി​ലും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ലും ഇ​വ​ർ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​തി​ർ​ത്തി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ​ർ​ക്ക് ആ​യു​ധ​വും മ​യ​ക്കു​മ​രു​ന്നും ല​ഭ്യ​മാ​കു​ന്ന​ത്. ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച നി​ര​വ​ധി പേ​ർ സം​ഘ​ത്തി​ലു​ണ്ട്.

ഈ ​സം​ഘ​ത്തി​നെ​തി​രേ പ​ല ത​വ​ണ മും​ബൈ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വ​രെ പൂ​ർ​ണ​മാ​യും തു​ട​ച്ച് നീ​ക്കാ​ൻ അ​വി​ട​ത്തെ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും പി​ന്തു​ണ​യും ത​ന്നെ​യാ​ണ് ഇ​തി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്.