കൊ​ച്ചി: ശ​ബ​രി​മ​ല പ​തി​നെ​ട്ടാം പ​ടി​യി​ൽ നി​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ട്ടോ​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

സ​ന്നി​ധാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​യ​മാ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ല. ശ​ബ​രി​മ​ല തി​രു​മു​റ്റ​ത്തും സോ​പാ​ന​ത്തി​ലു​മു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള വീ​ഡി​യോ ചി​ത്രീ​ക​ര​ണം സം​ബ​ന്ധി​ച്ച് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ദേ​വ​സ്വം ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കു ശേ​ഷം ആ​ദ്യ ബാ​ച്ചി​ലെ പോ​ലീ​സു​കാ​രാ​ണു പ​തി​നെ​ട്ടാം​പ​ടി​യി​ൽ നി​ന്ന് ഫോ​ട്ടോ എ​ടു​ത്ത​ത്. ഇ​തെ​ക്കു​റി​ച്ച് എ​ഡി​ജി​പി എ​സ്.​ശ്രീ​ജി​ത്ത് സ​ന്നി​ധാ​നം സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ കെ.​ഇ.​ബൈ​ജു​വി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

പോ​ലീ​സു​കാ​രു​ടെ ഫോ​ട്ടോ ഷൂ​ട്ടി​നെ​തി​രെ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ഉ​ൾ​പ്പ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.