കോ​ഴി​ക്കോ​ട്: മ​ർ​ദി​ച്ചു​വെ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പ​ന്തീ​രാ​ങ്കാ​വ് പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി രാ​ഹു​ൽ പി. ​ഗോ​പാ​ലി​നെ റി​മാ​ൻ​ഡു ചെ​യ്തു. കോ​ഴി​ക്കോ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മൂ​ന്നാ​ണ് രാ​ഹു​ലി​നെ പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

മീ​ന്‍ ക​റി​ക്ക് പു​ളി കു​റ​ഞ്ഞെ​ന്നു പ​റ​ഞ്ഞ് ത​ന്നെ രാ​ഹു​ൽ മ​ർ​ദി​ച്ചെ​ന്ന് യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യെ രാ​ഹു​ലും അ​മ്മ​യും ചേ​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ ത​നി​ക്ക് പ​രാ​തി​യി​ല്ലെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ മ​റു​പ​ടി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഒ​പ്പ​മെ​ത്തി​യാ​ണ് യു​വ​തി പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. വി​ശ​ദ​മൊ​ഴി എ​ടു​ത്ത ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഭ​ർ​തൃ പീ​ഡ​നം, ന​ര​ഹ​ത്യ ശ്ര​മം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി. രാ​ഹു​ലി​ന് ഒ​പ്പം ക​ഴി​യാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ചു.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് യു​വ​തി രാ​ഹു​ലി​നെ​തി​രെ ന​ൽ​കി​യ സ​മാ​ന​മാ​യ പ​രാ​തി വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രു​ന്നു. പ​രാ​തി​യി​ൽ വേ​ണ്ട​വി​ധം ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല എ​ന്ന പേ​രി​ൽ പ​ന്തി​ര​ങ്കാ​വ് എ​സ്എ​ച്ച്ഓ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് താ​ൻ പ​രാ​തി ന​ൽ​കി​യ​ത് വീ​ട്ടു​കാ​രു​ടെ പ്രേ​ര​ണ​യെ തു​ട​ർ​ന്നാ​ണെ​ന്നും രാ​ഹു​ലി​നൊ​പ്പം ക​ഴി​യാ​ൻ ത​ന്നെ​യാ​ണ് താ​ത്പ​ര്യം എ​ന്നും വ്യ​ക്ത​മാ​ക്കി യു​വ​തി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

പി​ന്നീ​ട് കേ​സ് തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഹൈ​ക്കോ​ട​തി കേ​സ് റ​ദ്ദാ​ക്കി​യ ശേ​ഷം ഇ​രു​വ​രും പ​ന്തീ​ര​ങ്കാ​വി​ലെ വീ​ട്ടി​ൽ വീ​ണ്ടും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. ഇ​തി​നി​ടെ​യാ​ണ് പ​രാ​തി​യു​മാ​യി യു​വ​തി വീ​ണ്ടും രം​ഗ​ത്ത് എ​ത്തി​യ​ത്.