പാർട്ടിയിൽ ഗ്രൂപ്പിസം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് ബിജെപി വിട്ടു
Tuesday, November 26, 2024 5:58 PM IST
വയനാട്: സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി.മധു പാർട്ടി വിട്ടു. പാർട്ടിയിൽ നടക്കുന്നത് തമ്മിലടിയും ഗ്രൂപ്പിസവുമാണ്.
കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ല. തൃശൂരിൽ ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർഥിയായതുകൊണ്ടാണ്. എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു പറഞ്ഞു.
വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ ഇദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് മധുവിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. മറ്റ് പാർട്ടിയിൽ ചേരുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.