പാ​ല​ക്കാ​ട് : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ ക​ന​ത്ത തോ​ൽ​വി​യി​ൽ ബി​ജെ​പി​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. തോ​ല്‍​വി​ക്ക് പി​ന്നാ​ലെ ചേ​ര്‍​ന്ന ബി​ജെ​പി​യു​ടെ സം​ഘ​ട​നാ യോ​ഗ​ത്തി​ല്‍ നി​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പി.​കെ.​കൃ​ഷ്ണ​ദാ​സും എം.​ടി.​ര​മേ​ശും എ.​എ​ന്‍.​രാ​ധാ​കൃ​ഷ്ണ​നും വി​ട്ടു നി​ന്നു.

കൊ​ച്ചി​യി​ൽ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ല്‍ നി​ന്നാ​ണ് നേ​താ​ക്ക​ൾ വി​ട്ടു നി​ന്ന​ത്. എ​ന്നാ​ല്‍ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​തി​വ് യോ​ഗ​മാ​യ​തി​നാ​ല്‍ എ​ല്ലാ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ 14 പേ​ർ വ​ന്നി​ല്ലെ​ന്നും എ​ല്ലാ യോ​ഗ​ത്തി​ലും 100 ശ​ത​മാ​നം ആ​ളു​ക​ൾ എ​ത്താ​റി​ല്ലെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.