പാലക്കാട് തോല്‍വി; ബിജെപി യോഗത്തിൽ നിന്ന് മുതിർന്ന നേതാക്കൾ വിട്ടു നിന്നു
Tuesday, November 26, 2024 4:29 PM IST
പാലക്കാട് : ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ കനത്ത തോൽവിയിൽ ബിജെപിയിൽ അമർഷം പുകയുന്നു. തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന ബിജെപിയുടെ സംഘടനാ യോഗത്തില്‍ നിന്ന് മുതിർന്ന നേതാക്കളായ പി.കെ.കൃഷ്ണദാസും എം.ടി.രമേശും എ.എന്‍.രാധാകൃഷ്ണനും വിട്ടു നിന്നു.
കൊച്ചിയിൽ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നാണ് നേതാക്കൾ വിട്ടു നിന്നത്. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാല്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം.
ഇന്നത്തെ യോഗത്തിൽ 14 പേർ വന്നില്ലെന്നും എല്ലാ യോഗത്തിലും 100 ശതമാനം ആളുകൾ എത്താറില്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.