കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി പ​രാ​തി​യി​ൽ ന​ട​ൻ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​നെ​തി​രേ കേ​സെ​ടു​ത്ത് പീ​രു​മേ​ട് പോ​ലീ​സ്. ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ചു, ശ​രീ​ര​ത്തി​ൽ ക​ട​ന്നു​പി​ടി​ച്ചു തു​ട​ങ്ങി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2009ൽ ​കു​ട്ടി​ക്കാ​ന​ത്ത് നി​ന്ന് ലൊ​ക്കേ​ഷ​നി​ലേ​ക്ക് മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​നൊ​പ്പം കാ​റി​ൽ പോ​കു​ന്ന​തി​നി​ട​യാ​ണ് സം​ഭ​വ​മെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ൽ നേ​ര​ത്തെ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​നെ​തി​രെ ഫോ​ർ​ട്ട് കൊ​ച്ചി പോ​ലീ​സ് ഐ​പി​സി 356, 376 വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​തി​രു​ന്നു. ഡാ ​ത​ടി​യാ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ​വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.