തൊ​ടു​പു​ഴ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. ഉ​പ്പു​ത​റ ചീ​ന്ത​ലാ​ർ സ്വ​ദേ​ശി സ്വ​ർ​ണ​മ്മ​യാ​ണ് മ​രി​ച്ച​ത്.

ക​ട്ട​പ്പ​ന-​കു​ട്ടി​ക്കാ​നം റൂ​ട്ടി​ൽ ഏ​ല​പ്പാ​റ ചി​ന്നാ​ര്‍ നാ​ലാം മൈ​ലി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്റ്റോ​പ്പി​ൽ നി​ന്നു ബ​സി​ൽ ക​യ​റി​യ ഉ​ട​നെ സ്വ​ർ​ണ​മ്മ വാ​തി​ലി​നു സ​മീ​പ​മു​ള്ള തൂ​ണി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ന്നോ​ട്ടു​നീ​ങ്ങി​യ ബ​സ് വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ പി​ടി​വി​ട്ട് ഡോ​റി​ലേ​ക്കും പി​ന്നാ​ലെ റോ​ഡി​ലേ​ക്കും തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്വ​ർ​ണ​മ്മ​യെ ആ​ദ്യം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​കാ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ നി​ര്‍​ദേ​ശം ന​ൽ​കി​യ​താ​യി കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ഡോ​റി​ന്‍റെ ലോ​ക്കി​നും ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ് വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്.