തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ക​യി​ല്‍ മ​ദ്യ​പി​ച്ച് ലോ​റി ഓ​ടി​ച്ച് അഞ്ചുപേ​ർ മ​രി​ക്കാ​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ക്ലീ​ന​ർ വ​ണ്ടി ഓ​ടി​ച്ച​തെ​ന്നും ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും സ​സ്പെ​ൻ​ഡ് ചെ​യ്യും. നാ​ട്ടി​ക അ​പ​ക​ടം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വ​ണ്ടി​യോ​ടി​ച്ച ആ​ൾ​ക്കെ​തി​രേ നി​യ​മ​പ​ര​മാ​യി ചെ​യ്യാ​വു​ന്ന​ത് അ​ങ്ങേ​യ​റ്റം ചെ​യ്യും.

മ​നഃ​പൂ​ർ​വ​മാ​യ ന​ര​ഹ​ത്യ ഗൗ​ര​വ​ത്തി​ലെ​ടു​ക്കും.​അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നും പ​രി​ക്കേ​റ്റ​വ​ര്‍​ക്കും സ​ഹാ​യം ന​ല്‍​കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി

അ​തേ​സ​മ​യം, ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ദ്യ​പി​ച്ച് വ​ണ്ടി​യോ​ടി​ച്ചാ​ലും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ലും ക​ർ​ശ​ന ന​ട​പ​ടി​ ഉ​ണ്ടാ​കും.

ട്ര​ക്കു​ക​ൾ ഓ​ടി​ക്കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും ലൈ​ൻ ട്രാ​ഫി​ക് ലം​ഘി​ക്കു​ന്ന​തും പ​രി​ശോ​ധി​ക്കും. ​റോ​ഡ​രി​കി​ൽ ആ​ളു​ക​ൾ കി​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​രെ മാ​റ്റാ​നും പോലീ​സി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​മെ​ന്നും മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.