കൊ​ച്ചി: ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​മി​ടി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. എ​റ​ണാ​കു​ളം എ​ള​ന്തി​ക്ക​ര സ്വ​ദേ​ശി ഫ്രാ​ൻ​സീ​സാ​ണ്(78) മ​രി​ച്ച​ത്.

ന​വം​ബ​ർ ര​ണ്ടി​നാ​ണ് കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് ക​മ്മീ​ഷ​ണ​റാ​യ അ​ഷ​റ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ഫ്രാ​ൻ​സീ​സി​നെ ഇ‌​ടി​ച്ച​ത്. അ​ഷ​റ​ഫ് ത​ന്നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്.

പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ ഫ്രാ​ൻ​സീ​സി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ പോ​ലും അ​ഷ​റ​ഫ് ത​യ്യാ​റാ​യി​രു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തോ​ടു​കൂ​ടി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ഷ​റ​ഫ് ചെ​യ്ത​തെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.