കോ​ഴി​ക്കോ​ട്: കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യി​രു​ന്ന യു​വ​തി​ക്ക് വീ​ണ്ടും മ​ർ​ദ​നം. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ ക​ണ്ണി​ലും മു​ഖ​ത്തു​മാ​ണ് പ​രി​ക്ക്.

രാ​ഹു​ല്‍ ത​ന്നെ പ​ന്തീ​രാ​ങ്കാ​വി​ലെ വീ​ട്ടി​ല്‍ വ​ച്ചും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന വ​ഴി ആം​ബു​ല​ന്‍​സി​ല്‍ വെ​ച്ചും മ​ര്‍​ദി​ച്ചെ​ന്നും ത​ല​യ്ക്കും ചു​ണ്ടി​നും ഇ​ട​ത്തേ ക​ണ്ണി​നും മു​റി​വേ​റ്റെ​ന്നു​മാ​ണ് യു​വ​തി പൊ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച രാ​ത്രി മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ പ​രാ​തി ഇ​ല്ലെ​ന്നാ​ണ് യു​വ​തി പ​റ​ഞ്ഞ​ത്. അ​ച്ഛ​നും അ​മ്മ​യും വ​ന്നാ​ല്‍ സ്വ​ന്തം നാ​ടാ​യ എ​റ​ണാ​കു​ള​ത്തേ​ക്ക് മ​ട​ങ്ങി​പ്പോ​ക​ണ​മെ​ന്നും പോ​ലീ​സി​ന് ഇ​വ​ര്‍ എ​ഴു​തി ന​ല്‍​കി. പ​ന്തീ​രാ​ങ്കാ​വി​ലെ ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നും പോ​ലീ​സി​നോ​ട് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് രാ​ഹു​ലി​നെ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി​യി​ട്ടു​ണ്ട്. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളേ​യും പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ചു.

നേ​ര​ത്തെ, പെ​ണ്‍​കു​ട്ടി ന​ൽ​കി​യ ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി​യി​രു​ന്നു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന രാ​ഹു​ൽ ഗോ​പാ​ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.