കൊ​ല്ലം: കോ​ൺ​ഗ്ര​സ് പ്ര​ദേ​ശി​ക നേ​താ​വ് അ​ട​ക്കം ര​ണ്ടു പേ​ർ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ. കൊ​ല്ലം അ​ഞ്ച​ലി​ൽ ആ​ണ് സം​ഭ​വം. കോ​ൺ​ഗ്ര​സ് പ്ര​ദേ​ശി​ക നേ​താ​വും ഓ​ട്ടോറി​ക്ഷാ ഡ്രൈ​വ​റു​മാ​യ കോ​ട്ട​വി​ള ഷി​ജു, സു​ഹൃ​ത്ത് ഏ​റം സ്വ​ദേ​ശി സാ​ജ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

81 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഷി​ജു​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്ന് നാ​ല് ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സാ​ജ​ന്‍റെ വീ​ട്ടി​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​വി​രം ഷി​ജു വെ​ളി​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് സാ​ജ​ന്‍റെ വീ​ട്ടി​ൽ നി​ന്ന് 77 ഗ്രാം ​എം​ഡി​എം​എ കൂ​ടി പി​ടി​ച്ചെ​ടു​ത്തു. കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു കോ​ട്ട​വി​ള ഷി​ജു. എ​ന്നാ​ൽ നി​ല​വി​ൽ ഇ​യാ​ൾ​ക്ക് ചു​മ​ത​ല​ക​ൾ ഒ​ന്നും ഇ​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.