ഭരണഘടനയുടെ 75 ആം വാര്‍ഷികം; രാഷ്ട്രപതി ഇന്ന് പാർലമെന്റിൽ സംയുക്ത സമ്മേളനത്തെ അഭിസംബോധനചെയ്യും
Tuesday, November 26, 2024 6:41 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്ന് 75 വർഷം. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പാർലമെന്റിൽ സംയുക്ത സമ്മേളനത്തെ അഭിസംബോധനചെയ്യും.
രാവിലെ 11 ന് പഴയ പാർലമെന്റ് മന്ദിരത്തിൽ ആണ് സംയുക്ത സമ്മേളനം. ഉപരാഷ്ട്രപതി, ലോക് സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. പ്രധാനമന്ത്രിക്കും ലോക് സഭ രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍ക്കും അവസരമില്ല. ഭരണഘടനയുടെ 75 ആം വാർഷികം പ്രമാണിച്ച് രാജ്യമെങ്ങും ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
വൈകിട്ട് സുപ്രീം കോടതിയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി വിശിഷ്ട അതിഥിയായി പങ്കെടുക്കും. സുപ്രീം കോടതിയിൽ നടക്കുന്ന പരിപാടിയിൽ ആയിരിക്കും പ്രധാനമന്ത്രി പ്രസംഗിക്കുക.
അതേസമയം ഇന്നു പാർലമെന്റിൽ നടക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതിൽനിന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെയും ഒഴിവാക്കിയ നടപടിക്കെതിരേ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു.