ന്യൂ​ഡ​ൽ​ഹി: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ നി​ന്ന് അ​ഞ്ച് ട​ൺ മ​യ​ക്കു​മ​രു​ന്ന് ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് പി​ടി​കൂ​ടി. ആ​​ന്‍റമാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ​ക്ക് സ​മീ​പം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ​നി​ന്നാ​ണ് ല​ഹ​രി പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച് മ്യാ​ൻ​മ​ർ പൗ​ര​ൻ​മാ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ആ​​ന്‍റ​മാ​ൻ പോ​ലീ​സി​ന് കൈ​മാ​റും. ര​ണ്ട് കി​ലോ വീ​ത​മു​ള്ള മൂ​വാ​യി​രം പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​യാ​ണ് കോ​സ്റ്റ്ഗാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി​വേ​ട്ട​യാ​ണ് ഇ​തെ​ന്ന് പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.