മും​ബൈ: ആ​ദി​ത്യ താ​ക്ക​റെ​യെ ശി​വ​സേ​ന (ഉ​ദ്ധ​വ്) നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ മ​ക​നാ​യ ആ​ദി​ത്യ മും​ബൈ വ​ർ​ളി​യി​ൽ​നി​ന്നാ​ണു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഭാ​സ്ക​ർ ജാ​ദ​വി​നെ പാ​ർ​ട്ടി ഗ്രൂ​പ്പ് ലീ​ഡ​റാ​യും സു​നി​ൽ പ്ര​ഭു​വി​നെ ചീ​ഫ് വി​പ്പാ​യും തെ​ര​ഞ്ഞെ​ടു​ത്തു. 20 അം​ഗ​ങ്ങ​ളു​ള്ള ശി​വ​സേ​ന(​ഉ​ദ്ധ​വ്)​ആ​ണു പ്ര​തി​പ​ക്ഷ​ത്തെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 288 അം​ഗ സ​ഭ​യി​ല്‍ 235 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് മ​ഹാ​യു​തി സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. 132 സീ​റ്റു​ക​ളു​മാ​യി ബി​ജെ​പി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യു​മാ​യി. 50 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് മ​ഹാ​വി​കാ​സ് അ​ഘാ​ടി സഖ്യ​ത്തി​ന് നേ​ടാ​നാ​യ​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന​ടു​ത്ത് സീ​റ്റു​ക​ള്‍ നേ​ടി​യ​തി​നാ​ല്‍ ബി​ജെ​പി​ക്ക് സ​ഖ്യ​ക​ക്ഷി​ക​ളെ കാ​ര്യ​മാ​യി ആ​ശ്ര​യി​ക്കേ​ണ്ട​തി​ല്ല.