ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; മേഖലാ പ്രസിഡന്റിനു പരിക്ക്
Monday, November 25, 2024 11:11 PM IST
കൊല്ലം: ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ യോഗത്തിന് ശേഷമാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ബി.കെ.ഹാഷിമിന് പരിക്കേറ്റു. ഹാഷിം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.