തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​സ്റ്റ​ഗ്രാം ക​മ​ന്‍റി​നെ ചൊ​ല്ലി വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 20 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തു. കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ 18 വി​ദ്യാ​ര്‍​ഥി​ക​ളെ സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി.

സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കി​യ​തി​നും അ​ധ്യാ​പ​ക​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്ന് കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ പ്രി​ന്‍​സി​പ്പ​ലി​നും പ​രി​ക്കേ​റ്റി​രു​ന്നു.

ക​സേ​ര ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പ്രി​ൻ​സി​പ്പ​ൽ പ്രി​യ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പു ചെ​യ്യു​ക​യാ​ണ്.