ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്ഇ, ഐ​എ​സ്‍​സി ബോ​ര്‍​ഡ് പ​രീ​ക്ഷ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ 2025 ഫെ​ബ്രു​വ​രി 18 മു​ത​ൽ മാ​ർ​ച്ച് 27 വ​രെ​യും ഐ​എ​സ്‍​സി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 13 മു​ത​ൽ ഏ​പ്രി​ൽ അ​ഞ്ചു​വ​രെ​യു​മാ​യി​രി​ക്കും. പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ര്‍ മു​മ്പ് പ​രീ​ക്ഷ ഹാ​ളി​ൽ എ​ത്ത​ണം.

പ​ത്താം ക്ലാ​സി​ന്‍റെ ചി​ല പ​രീ​ക്ഷ​ക​ള്‍ രാ​വി​ലെ ഒ​മ്പ​തി​നും ചി​ല​ത് ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​നു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 18ന് ​ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് പേ​പ്പ​ര്‍ ഒ​ന്നോ​ടെ​യാ​യി​രി​ക്കും പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക. മാ​ര്‍​ച്ച് 27ന് ​എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ന്‍​സ് (ഗ്രൂ​പ്പ്-2 ഇ​ല​ക്ടീ​വ്) പ​രീ​ക്ഷ​യോ​ടെ​യാ​യി​രി​ക്കും പൂ​ര്‍​ത്തി​യാ​കു​ക.

പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ മൂ​ന്നു മ​ണി​ക്കൂ​റാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മാ​യി​ട്ടാ​ണ് പ​രീ​ക്ഷ. ഫെ​ബ്രു​വ​രി 13ന് ​എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ന്‍​സ് പ​രീ​ക്ഷ​യോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ ഏ​പ്രി​ൽ അ​ഞ്ചി​ന് ആ​ര്‍​ട്ട് പേ​പ്പ​ര്‍ -5ഓ​ടെ പൂ​ര്‍​ത്തി​യാ​കും.

പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് 15 മി​നി​റ്റ് ചോ​ദ്യ​പേ​പ്പ​ര്‍ വാ​യി​ച്ചു​നോ​ക്കാ​നു​ള്ള സ​മ​യം ഉ​ണ്ടാ​കും. 2025 മേ​യി​ലാ​യി​രി​ക്കും പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു​ങ്ങാ​ൻ കൂ​ടു​ത​ൽ സ​മ​യം ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് നേ​ര​ത്തെ പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.