കോ​ട്ട​യം : ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ഡി​സി ബു​ക്സി​ൽ ന​ട​പ​ടി. പ​ബ്ലി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി എ.​ബി.​ശ്രീ​കു​മാ​റി​നെ സ​സ്പെ​ന്‍റ് ചെ​യ്തു. വി​ഷ​യ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി എ​ന്നാ​ണ് സൂ​ച​ന.

വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി ര​വി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പു​സ്ത​കം വ​രു​ന്നു എ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റും 170ല്‍ ​അ​ധി​കം​വ​രു​ന്ന പേ​ജു​ക​ളു​ടെ പി​ഡി​എ​ഫും എ​ങ്ങ​നെ പു​റ​ത്തു​വ​ന്നു​വെ​ന്ന് അ​റി​യി​ല്ലെ​ന്നും ര​വി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു പ​റ​ഞ്ഞി​രു​ന്നു.

ഇ.​പി.​ജ​യ​രാ​ജ​നും ഡി​സി ബു​ക്‌​സും ത​മ്മി​ല്‍ ക​രാ​റു​ണ്ടോ​യെ​ന്ന കാ​ര്യ​മാ​ണ് പ്ര​ധാ​ന​മാ​യും പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. ജ​യ​രാ​ജ​നു​മാ​യി വാ​ക്കാ​ൽ ക​രാ​ര്‍ ഉ​ണ്ടെ​ന്ന് ര​വി ഡി​സി മൊ​ഴി ന​ൽ​കി​യി​രു​ന്നു. കോ​ട്ട​യം ഡി​വൈ​എ​സ്‍​പി കെ.​ജി.​അ​നീ​ഷാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഇ​ന്നു ത​ന്നെ ഡി​ജി​പി​ക്ക് കൈ​മാ​റും. ചേ​ല​ക്ക​ര, വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളിം​ഗ് ദി​ന​ത്തി​ലാ​ണ് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യി​ലേ​തെ​ന്ന് പ​റ​ഞ്ഞു​ള്ള പു​സ്ത​ക​ത്തി​ലെ ഭാ​ഗ​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​യ​ത്.