ബിജെപി സംസ്ഥാന അധ്യക്ഷനാകാനില്ല: വി.മുരളീധരൻ
Monday, November 25, 2024 6:09 PM IST
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് മുതിർന്ന നേതാവ് വി.മുരളീധരൻ. പറയാനുള്ളത് പറയേണ്ട വേദിയിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.സുരേന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് വി.മുരളീധരന്റെ പ്രതികരണം.
മാധ്യമപ്രവർത്തകർക്ക് ബിജെപിയോടുള്ള സ്നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിർത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങൾ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജി സന്നദ്ധത സുരേന്ദ്രൻ അറിയിച്ചെങ്കിലും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി.