കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്: 24 പേരിൽ നിന്ന് മൊഴിയെടുത്തെന്ന് പോലീസ്
Monday, November 25, 2024 5:38 PM IST
കോഴിക്കോട്: വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ പോലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നെന്നും ഇതുവരെ 24 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് കോടതിയെ അറിയിച്ചു.
സ്ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനായി കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മെറ്റ കമ്പനിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
ഇടത് സൈബര്‍ ഗ്രൂപ്പ് അഡ്മിന്‍മാരുടേയും എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെയും ഫോണുകളായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്.
കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.