കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ
Monday, November 25, 2024 12:06 PM IST
പത്തനംതിട്ട: തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ കരാറുകാരൻ അറസ്റ്റിൽ. തിരുവല്ല കവിയൂർ സ്വദേശി പി.കെ. രാജനാണ് അറസ്റ്റിലായത്.
കരാറുകാരനാണ് അപകടത്തിന്റെ ഉത്തരവാദിത്വം. സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിനു കുറുകെ കയർ കെട്ടിയത് അപകടകാരണമായെന്ന് പോലീസ് പറഞ്ഞു.
മരം മുറിക്കുന്നത്തിന്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങി ആലപ്പുഴ തകഴി സ്വദേശിയായ സിയാദ് മരിക്കുന്നത്. പായിപ്പാട് ഉള്ള ബന്ധുവീട്ടിൽ നിന്ന് ബൈക്കില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.
മുത്തൂർ സർക്കാർ സ്കൂൾ വളപ്പിലെ മരം മുറിക്കുന്നതിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കാൻ കരാറുകാർ റോഡിന് കുറുകെ കെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.