സുരേന്ദ്രന് രാജിവയ്ക്കില്ല, ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രകാശ് ജാവദേക്കര്‍
Monday, November 25, 2024 11:43 AM IST
ന്യൂഡൽഹി: കെ. സുരേന്ദ്രന്റെ രാജി തള്ളി ബിജെപി ദേശീയ നേതൃത്വം. ആരും രാജിവയ്ക്കില്ലെന്നും പാർട്ടി ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു.
കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തുകയും മഹാരാഷ്ട്രയിൽ വൻ ജനവിധി നേടുകയും ചെയ്തു. 2026ൽ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടും.
കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി ഇവിടെയുണ്ട്. ജനങ്ങൾ ബിജെപിയെ ഉറ്റുനോക്കുന്നു. മിസ്ഡ് കോളും മുഴുവൻ വിവരങ്ങളും നൽകി 15,00,000 വോട്ടർമാർ ബിജെപിയിൽ സ്വമേധയാ അംഗങ്ങളായി.
എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണെന്നും ജാവദേക്കർ പറഞ്ഞു.