മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യ​ത് എ​ൽ​ഡി​എ​ഫി​നാ​ണെന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. കാ​ർ​ഡ് മാ​റ്റി ക​ളി​ക്കു​മ്പോ​ൾ ഉ​ണ്ടാ​ക്കു​ന്ന ഫ​ലം അ​വ​ർ ചി​ന്തി​ക്കു​ന്നി​ല്ല. മ​ന്ത്രി മ​ണ്ഡ​ല​ത്തി​ലെ പ​ല ബൂ​ത്തു​ക​ളി​ലും എ​ൽ​ഡി​എ​ഫ് ബി​ജെ​പി​ക്കും പി​ന്നി​ലാ​ണ്. കാ​ലി​ന​ടി​യി​ലെ മ​ണ്ണ് ഒ​ലി​ച്ചു പോ​കു​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റേ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഇ​ല്ലെ​ന്ന് ചേ​ല​ക്ക​ര​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം പ​റ​യാ​നാ​കി​ല്ല. ഭൂ​രി​പ​ക്ഷ​ത്തി​ന് വ​ലി​യ കു​റ​വു​ണ്ടാ​യി​. എ​സ്ഡി​പി​ഐ​യു​മാ​യും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​മാ​യും ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​മ്പോ​ൾ ഇ​ട​തു​പ​ക്ഷം അ​വ​രു​ടെ അ​വ​സ്ഥ ആ​ലോ​ചി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലീ​ഗി​നെ​തി​രെ വി​മ​ർ​ശ​നം ഇ​ല്ലെ​ങ്കി​ലെ അ​ത്ഭു​തം ഉ​ണ്ടാ​കൂ. ലീ​ഗ് വ​ർ​ഗീ​യ​മെ​ന്ന് ആ​ർ​ക്കും പ​റ​യാ​നാ​കി​ല്ല. വ​ർ​ഗീ​യ​ത​യോ​ട് ഒ​രി​ക്ക​ലും ലീ​ഗ് സ​ന്ധി ചെ​യ്തി​ട്ടി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.