വളപട്ടണത്ത് വൻകവർച്ച; വ്യാപാരിയുടെ വീട്ടിൽനിന്ന് ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി
Monday, November 25, 2024 9:01 AM IST
കണ്ണൂർ: വളപട്ടണത്ത് വീടു കുത്തിത്തുറന്ന് വൻകവർച്ച. അരി മൊത്തവ്യാപാരിയായ വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് സംഭവം. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി.
മധുരയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ വിവാഹചടങ്ങിനായി പോയ അഷ്റഫും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്.
അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്‍ മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നിരിക്കുന്നത്. പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ മതില് ചാടി കിടക്കുന്നത് ഇതില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖം വ്യക്തമല്ല. മൂന്നംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.