ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതിയടക്കം 16 ബില്ലുകൾ പരിഗണനയിൽ
Monday, November 25, 2024 6:54 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം. ശീതകാല സമ്മേളനത്തിൽ അമേരിക്കയിൽ അദാനിക്കെതിരായായ വഞ്ചാനാ കേസ് വിവാദമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്ച സർവകക്ഷി യോഗം ചേർന്നിരുന്നു. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
നിയുക്ത എംപി പ്രയിങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഉണ്ടായേക്കുമെന്നാണ് സൂചന. മറ്റ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഉടൻ ഉണ്ടാകും.
വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തിൽ 4,10,931 വോട്ടുകളുടെ റിക്കാർഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചത്.