ന്യൂ​ഡ​ല്‍​ഹി: കാ​മു​ക​നെ വി​വാ​ഹം ചെ​യ്യാ​ന്‍ അ​ഞ്ച് വ​യ​സു​ള്ള മ​ക​ളെ അ​മ്മ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു. അ​ശോ​ക് വി​ഹാ​റി​ലാ​ണ് സം​ഭ​വം.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ പാ​ടു​ക​ൾ ക​ണ്ട് സം​ശ​യം തോ​ന്നി​യ പോ​ലീ​സ് അ​മ്മ​യെ ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചി​രു​ന്നു​വെ​ന്ന​താ​ണ് അ​ധി​കൃ​ത​രി​ല്‍ സം​ശ​യ​മു​ണ്ടാ​ക്കി​യ​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​വ​ർ യു​വാ​വി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. വി​വാ​ഹ​ത്തി​ന് കു​ട്ടി ത​ട​സ​മാ​യ​തോ​ടെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.