ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കിസ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ൽ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി. ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ര​ക്ഷാ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി​യാ​യ പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് (പി​ടി​ഐ) ആ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

പാ​ർ​ല​മെ​ന്‍റി​ന് സ​മീ​പം ഒ​ത്തു​കൂ​ടാ​നാ​ണ് ആ​ഹ്വാ​നം. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം ഷി​പ്പിം​ഗ് ക​ണ്ടെ​യ്‌​ന​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ല്ലാ ത​ര​ത്തി​ലു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​സ്ലാ​മാ​ബാ​ദ് പോ​ലീ​സ് അ​റി​യി​ച്ചു.

കൂ​ടാ​തെ വ​ൻ പോലീ​സ് സം​ഘ​ത്തെ​യും അ​ർ​ദ്ധ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പി​ടി​ഐ​യു​ടെ പ്ര​തി​ഷേ​ധം നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പൊ​തു​ജീ​വി​തം ത​ട​സ​പ്പെ​ടു​ത്താ​തെ ഇ​സ്ലാ​മാ​ബാ​ദി​ലെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.