തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​പേ​ക്ഷ ന​ല്‍​കാം.

ഒ​ഴി​വാ​ക്ക​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടാ​ത്ത കു​ടും​ബ​ങ്ങ​ളു​ടെ പൊ​തു​വി​ഭാ​ഗം (വെ​ള്ള, നീ​ല) റേ​ഷ​ൻ കാ​ർ​ഡു​ക​ൾ മു​ൻ​ഗ​ണ​നാ (പി​ങ്ക് കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ലേ​ക്ക് ത​രം മാ​റ്റു​ന്ന​തി​നു​ള്ള അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ന​ൽ​കാം. അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി സ്വീ​ക​രി​ക്കും.

ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം അം​ഗീ​കൃ​ത അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ സി​റ്റി​സ​ൺ ലോ​ഗി​ൻ പോ​ർ​ട്ട​ൽ ecitizen.civilsupplieskerala.gov.in വ​ഴി​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.