കൊ​ച്ചി: ന​ട​ൻ​മാ​രാ​യ എം.​മു​കേ​ഷ്, മ​ണി​യ​ൻ​പി​ള്ള രാ​ജു, ഇ​ട​വേ​ള ബാ​ബു, ജ​യ​സൂ​ര്യ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ൽ​കി​യ പീ​ഡ​ന പ​രാ​തി പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ ന​ടി. താ​ൻ ന​ൽ​കി​യ പ​രാ​തി​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​ക്കാ​രി പ​റ​ഞ്ഞി​രു​ന്നു.

സ​ർ​ക്കാ​രി​ൽ​നി​ന്ന് പി​ന്തു​ണ കി​ട്ടു​ന്നി​ല്ല അ​തി​നാ​ലാ​ണ് പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. താ​ൻ നേ​രി​ട്ട അ​തി​ക്ര​മ​ത്തി​ന് നീ​തി വേ​ണ​മെ​ന്നും അ​തി​നാ​ൽ പ​രാ​തി പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ന​ടി പ​റ​ഞ്ഞു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​ൻ​മാ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ന​ടി രം​ഗ​ത്ത് എ​ത്തി​യ​ത്.

ന​ട​ന്മാ​ര്‍​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​ണ് ത​നി​ക്കെ​തി​രെ പോ​ക്സോ കേ​സ് ചു​മ​ത്തി​യ​ത്. ഇ​ത് കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. കേ​സി​ന്‍റെ സ​ത്യാ​വ​സ്ഥ തെ​ളി​യി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്നും ആ​രി​ൽ നി​ന്നും പി​ന്തു​ണ കി​ട്ടാ​ത്ത​തി​നാ​ലാ​ണ് പ​രാ​തി​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ന​ടി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നെ കേ​ൾ​ക്കാ​ൻ പോ​ലും അ​ന്വേ​ഷ​ണ സം​ഘം ത​യാ​റാ​യി​ല്ല. വി​ളി​ച്ചാ​ൽ ഫോ​ണെ​ടു​ക്കി​ല്ല. പ​രാ​തി​ക്കാ​രി​ക്ക് കി​ട്ടേ​ണ്ട പ​രി​ഗ​ണ​ന​പോ​ലും ത​രു​ന്നി​ല്ല. പോ​ക്‌​സോ കേ​സി​ൽ പ്ര​തി​യാ​ക്കി ത​നി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​ത്യാ​വ​സ്ഥ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല.

ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ആ​ളു​ടെ ബാ​ക്ക് ഗ്രൗ​ണ്ട് അ​ന്വേ​ഷി​ക്ക​ണം. എ​സ്ഐ​ടി ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.