മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ന്ന് എ​ൻ​ഡി​എ. ഇ​ക്കു​റി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ബി​ജെ​പി ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​ങ്ങ​നെ​യെ​ങ്കി​ൽ നി​ല​വി​ലെ ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​നാ​വി​സ് ആ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി. സ​ഖ്യ ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​വും ഇ​ന്ന് ഉ​ണ്ടാ​യേ​ക്കും.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ അ​ഞ്ചി​ൽ നാ​ലു ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് മ​ഹാ​യു​തി അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്. പ്ര​തി​പ​ക്ഷം അ​ന്പേ ത​ക​ർ​ന്ന​ടി​ഞ്ഞു.

288 അം​ഗ നി​യ​മ​സ​ഭ​യി​ൽ 236 സീ​റ്റാ​ണ് മ​ഹാ​യു​തി നേ​ടി​യ​ത്. ഇ​തി​ൽ 133 സീ​റ്റും ബി​ജെ​പി​യു​ടേ​താ​ണ്. സ​ഖ്യ​ക​ക്ഷി​ക​ളാ​യ ശി​വ​സേ​ന (ഷി​ൻ​ഡെ) 57ഉം ​എ​ൻ​സി​പി (അ​ജി​ത് പ​വാ​ർ) 41 ഉം ​സീ​റ്റും നേ​ടി. ഏ​താ​നും ചെ​റു​ക​ക്ഷി​ക​ളും മ​ഹാ​യു​തി സ​ഖ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു.

പ്ര​തി​പ​ക്ഷ​മാ​യ മ​ഹാ വി​കാ​സ് അ​ഘാ​ഡി വെ​റും 48 സീ​റ്റി​ലേ​ക്ക് ചു​രു​ങ്ങി. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം പോ​ലും കി​ട്ടാ​ൻ പ്ര​തി​പ​ക്ഷ​ത്തെ ഒ​രു പാ​ർ​ട്ടി​ക്കും സാ​ധി​ക്കി​ല്ല. 20 സീ​റ്റ് കി​ട്ടി​യ ശി​വ​സേ​ന (ഉ​ദ്ധ​വ് ) പ​ക്ഷ​മാ​ണ് പ്ര​തി​പ​ക്ഷ​നി​ര​യി​ലെ വ​ലി​യ ക​ക്ഷി. കോ​ൺ​ഗ്ര​സി​ന് 16ഉം ​എ​ൻ​സി​പി ശ​ര​ദ് പ​വാ​ർ പ​ക്ഷ​ത്തി​ന് പ​ത്തും സീ​റ്റാ​ണു കി​ട്ടി​യ​ത്.