തി​രു​വ​ന​ന്ത​പു​രം: ഗ​ർ​ഭി​ണി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ലി​ജു ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

ന​ഗ​രൂ​ർ സ്വ​ദേ​ശി അ​ക്ബ​ർ ഷാ​യ്ക്കാ​ണ് ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. യു​വാ​വി​ന്‍റെ നെ​ഞ്ചി​ലും കൈയി​ലും ആ​ണ് കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ യു​വാ​വ് ചി​കി​ത്സ​യി​ലാ​ണ്.

രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ കൈയി​ൽ മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ലി​ജു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​മാ​യി വ​ഴ​ക്കി​ട്ടു. ഇ​തി​നി​ടെ ഇ​യാ​ൾ അ​ക്ബ​ർ ഷാ​യു​ടെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും ഇ​ത് അ​ക്ബ​ർ ഷാ ​ചോ​ദ്യം​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ലി​ജു പി​ന്നീ​ട് പു​റ​ത്തു പോ​യി ക​ത്രി​ക പോ​ലെ​യു​ള്ള ആ​യു​ധ​വു​മാ​യി തി​രി​കെ​യെ​ത്തി അ​ക്ബ​ർ​ഷാ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.