തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ര​ണ്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കും ഒ​രു ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഇ​ന്ന​റി​യാം. രാ​വി​ലെ എ​ട്ട് മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ഒ​ൻ​പ​ത് ഓ​ടെ ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും. തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വി​ജ​യി​ക​ൾ ആ​രെ​ന്ന​തി​ൽ ഏ​താ​ണ്ട് വ്യ​ക്ത​ത​യു​ണ്ടാ​കും.

ചേ​ല​ക്ക​ര​യും പാ​ല​ക്കാ​ടു​മാ​ണു മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ്. ഇ​തു നി​ല​നി​ർ​ത്തു​ക​യും ചേ​ല​ക്ക​ര പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്താ​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ മ​നോ​ഭാ​വം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു എ​ന്നു യു​ഡി​എ​ഫി​നു വാ​ദി​ക്കാം.

വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫി​ന് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. മ​റ്റു മു​ന്ന​ണി​ക​ൾ​ക്ക് അ​വി​ടെ പ്ര​തീ​ക്ഷ​യു​മി​ല്ല. ചേ​ല​ക്ക​ര ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സി​പി​എ​മ്മി​ൽ അ​തു പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പാ​ർ​ട്ടി നേ​തൃ​ത്വ​വും പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും.

ബി​ജെ​പി​യെ സം​ബ​ന്ധി​ച്ച് ചേ​ല​ക്ക​ര​യി​ൽ പ്ര​തീ​ക്ഷ​യി​ല്ല. എ​ന്നാ​ൽ പാ​ല​ക്കാ​ട് വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്നു. അ​വി​ടെ വി​ജ​യി​ച്ചാ​ൽ തൃ​ശൂ​ർ ലോ​ക്സ​ഭാ സീ​റ്റി​ലെ വി​ജ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​കും അ​ത്. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽ​പ്പി​നെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ങ്കി​ലും മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് നെ​ഞ്ചി​ടി​പ്പി​നു വ​ക​യു​ണ്ട്.