മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര, ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം ഇ​ന്ന്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 288 ഉം ​ജാ​ർ​ഖ​ണ്ഡി​ൽ 81 ഉം ​മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. ര​ണ്ടി​ട​ത്തും ബി​ജെ​പി സ​ഖ്യ​ത്തി​നു മു​ൻ​തൂ​ക്ക​മു​ണ്ടെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം.

എ​ന്നാ​ൽ, ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും ത​ങ്ങ​ൾ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് ഇ​ന്ത്യ സ​ഖ്യം അ​വ​കാ​ശ​പ്പെ​ടു​ന്നു. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 145 സീ​റ്റാ​ണു കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്, ജാ​ർ​ഖ​ണ്ഡി​ൽ 42 ഉം.

​ഫ​ലം വ​രു​ന്ന​തി​ന് മു​ന്നേ ത​ന്നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ഇ​ന്ത്യാ മു​ന്ന​ണി​ക്കു​ള്ളി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ളു​ണ്ട്. ഒ​രു മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ ഉ​യ​ർ​ത്തി കാ​ട്ടാ​തെ​യാ​യി​രു​ന്നു ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പ്ര​ചാ​ര​ണം.

ജാ​ർ​ഖ​ണ്ഡി​ൽ ബി​ജെ​പി സ​ഖ്യ​വും ജെ​എം​എം സ​ഖ്യ​വും ഒ​രേ​പോ​ലെ വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്നു. 67.74 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ഇ​ത്ത​വ​ണ ജാ​ർ​ഖ​ണ്ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.