ജ​യ്പു​ർ: മ​രി​ച്ചെ​ന്നു ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ യു​വാ​വ് സം​സ്കാ​ര​ച്ച​ട​ങ്ങി​നു തൊ​ട്ടു​മു​ൻ​പ് ബോ​ധം വീ​ണ്ടെ​ടു​ത്തു. രാ​ജ​സ്ഥാ​നി​ലെ ഝൂ​ൻ​ഝൂ​നു ജി​ല്ല​യാ​ണു സം​ഭ​വം. ബ​ധി​ര​നും മൂ​ക​നു​മാ​യ റോ​ഹി​താ​ഷ് കു​മാ​ർ (25) എ​ന്ന യു​വാ​വ് ആ​ണ് സം​സ്കാ​ര ച​ട​ങ്ങി​നി​ടെ ബോ​ധം വീണ്ടെ​ടു​ത്ത​ത്.

ഝൂ​ൻ​ഝൂ​നു​വി​ലു​ള്ള ഒ​രു ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. പി​ന്നീ​ട് ഇ​യാ​ളെ ജ​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​ക​യും മാ​ർ​ഗ​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണു ജി​ല്ലാ അ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, ശ​രീ​രം ചി​ത​യി​ൽ വ​യ്ക്കു​ന്ന​തി​നു മു​ൻ​പേ ശ്വാ​സം തി​രി​ച്ചു​കി​ട്ടി​യ യു​വാ​വി​നെ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്നു ഡോ​ക്ട​ർ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.