വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
Friday, November 22, 2024 10:02 PM IST
കണ്ണൂർ: ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ക്ലാസുണ്ടായിരുന്നെങ്കിലും ആന്മരിയ പോയിരുന്നില്ല. കൂടെയുള്ള മറ്റ് വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞ് എത്തിയപ്പോഴാണ് ആന്മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും തളിപ്പറന്പ് പോലീസ് അറിയിച്ചു.