ആലപ്പുഴയിലും ശുചിമുറി അപകടം, പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് സീലിംഗ് ഇളകി വീണു
Friday, November 22, 2024 12:15 PM IST
ആലപ്പുഴ: സെക്രട്ടേറിയറ്റിനു പിന്നാലെ ആലപ്പുഴയിലും സർക്കാർ ഓഫീസിലെ ശുചിമുറിയിൽ അപകടം. പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലെ ശുചിമുറിയിലെ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു.
തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫീസിലെ ഉദ്യോഗസ്ഥൻ രാജീവ് അപകടത്തിൽ നിന്നും തല നാരിഴക്കാണ് രക്ഷപ്പെട്ടത്. ശുചിമുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിംഗ് ഇളകി വീണത്.
ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ പരിശോധനയ്ക്കെത്തിയതായിരുന്നു രാജീവും സഹപ്രവർത്തകരും. ഈ സമയത്താണ് അപകടമുണ്ടായത്.
വ്യാഴാഴ്ചയാണ് സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്കേറ്റത്.