കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​മ​ഗ്ര​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത് ഈ ​മാ​സം പ​തി​മൂ​ന്നി​നെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. 2219 കോ​ടി രൂ​പ​യാ​ണ് പു​ന​ര​ധി​വാ​സ​ത്തി​ന് ധ​ന​സ​ഹാ​യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ച​ട്ട​ങ്ങ​ളു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

153.46 കോ​ടി രൂ​പ എ​ന്‍​ഡി​ആ​ര്‍​എ​ഫ് ഫ​ണ്ടാ​യി സം​സ്ഥാ​ന​ത്തി​ന് ന​ല്‍​കി​യ​താ​യും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു. ദു​ര​ന്ത​ഭൂ​മി​യി​ല്‍ നി​ന്ന് ആ​ളു​ക​ളെ എ​യ​ര്‍​ഡ്രോ​പ്പ് ചെ​യ്യു​ന്ന​തി​നും മ​റ്റ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യും ദു​ര​ന്ത​മേ​ഖ​ല​യി​ലെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നും മ​റ്റു​മാ​യാ​ണ് ഈ ​തു​ക ചെ​ല​വ​ഴി​ച്ച​തെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

ന​വം​ബ​ര്‍ 16നാ​ണ് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 153.46 കോ​ടി രൂ​പ സം​സ്ഥാ​ന​ത്തി​നാ​യി ന​ല്‍​കി​യ​തെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ദു​ര​ന്ത​ത്തി​ലെ കേ​ന്ദ്ര​സ​ഹാ​യം വൈ​കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​വം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്ന് കേ​സ് ക​ഴി​ഞ്ഞ ത​വ​ണ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.