ആംബുലൻസിന് വഴി നൽകാതെ കാറോടിച്ചെന്ന് പരാതി
Friday, November 22, 2024 11:28 AM IST
കാസർഗോഡ്: ആംബുലൻസിന് വഴി നൽകാതെ അപകടകരമായി കാറോടിച്ചെന്ന് പരാതി. കാസർഗോഡുനിന്ന് രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസിനാണ് വഴി തടഞ്ഞത്.
മഡിയൻ മുതൽ കാഞ്ഞങ്ങാട് വരെ ആംബുലൻസിന് മുന്നിൽ കെഎൽ 48 കെ 9888 എന്ന കാർ വഴി തടഞ്ഞ് ഓടിച്ചതായാണ് പരാതി. സംഭവത്തിൽ ആംബുൻസ് ഡ്രൈവർ മോട്ടോർ വാഹന വകുപ്പിനു പരാതി നൽകി.