കൊല്ലത്ത് പ്രഷർ ടെസ്റ്റിംഗിനിടെ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു
Friday, November 22, 2024 10:56 AM IST
കൊല്ലം: ചാത്തന്നൂരിൽ പ്രഷർ ടെസ്റ്റിംഗിനിടെ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി റോഡ് തകർന്നു. ദേശീയ പാതയിലെ സർവീസ് റോഡാണ് തകർന്നത്.
ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിന് സമീപത്തായിരുന്നു സംഭവം. ദേശീയ പാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിൽ പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിൽ മർദ്ദം പരിശോധിക്കുമ്പോഴിരുന്നു പൈപ്പ് തകർന്നത്.
റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി.