ക​ണ്ണൂ​ര്‍: ആ​യി​ക്ക​ര​യി​ല്‍ നി​ന്നും കാ​ണാ​താ​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ണ്ടെ​ത്തി. അ​ഴീ​ക്ക​ല്‍ ഭാ​ഗ​ത്താ​ണ് ബോ​ട്ടു​ള്ള​ത്. ബോ​ട്ടി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മൂ​ന്ന് മ​ല​യാ​ളി​ക​ളും ഒ​രു ഒഡീഷ സ്വ​ദേ​ശി​യു​മാ​യി​രു​ന്നു ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഈ ​മാ​സം 17ന് മ​ത്സ്യബ​ന്ധ​ന​ത്തി​നാ​യി പോ​യ സ​ഫാ​മോ​ള്‍ എ​ന്ന ബോ​ട്ടാണ് കാ​ണാ​തായ​ത്. ബോ​ട്ട് ഡ്രൈ​വ​ര്‍ മ​ല​പ്പു​റം സ്വ​ദേ​ശി പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി മു​ജീ​ബ്, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​ര്യാ​ക്കോ​സ്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വ​ര്‍​ഗീ​സ്, ഒ​ഡീ​ഷ സ്വ​ദേ​ശി പ്ര​ഭു എ​ന്നി​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് ഇ​വ​രെ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ട് മ​റു​പ​ടി ല​ഭി​ച്ചി​രു​ന്നി​ല്ല.

ഡ്രൈ​വ​ര്‍ മു​ജീ​ബി​ന് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നാ​ല്‍ ഇ​വ​ര്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ കു​ടു​ങ്ങി​യ​താ​യാ​ണ് വി​വ​രം. വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​വ​രെ ഫോ​ണി​ല്‍ ല​ഭി​ച്ച​തോ​ടെ​യാ​ണ് ആ​ശ​ങ്ക​യ്ക്ക് വി​രാ​മ​മാ​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​മെ​ന്‍റ് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.​നി​ല​വി​ല്‍ നാ​ലു​പേ​രും ആ​രോ​ഗ്യ​വാ​ന്‍​മാ​രാ​ണെ​ന്നാ​ണ് വി​വ​രം.