പെർത്ത് ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു
Friday, November 22, 2024 7:23 AM IST
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരെ പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജസ്പ്രീത് ബുംറയാണ് പെർത്തിൽ ടീം ഇന്ത്യയെ നയിക്കുന്നത്. ഹർഷിത് റാണയും, നിതീഷ് റെഡ്ഡിയും അരേങ്ങേറും.
പ്ലേയിംഗ് ഇലവൺ-ഇന്ത്യ: ജസ്പ്രീത് ബുംറ(നായകൻ), കെ.എൽ രാഹുൽ, യശ്വസി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജോറൽ, നിതീഷ് റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, മുഹമ്മദ് സിറാജ്.
പാറ്റ് കമ്മിൻസാണ് ഓസ്ട്രേലിയയുടെ നായകൻ. അലക്സ് കാരിയാണ് വിക്കറ്റ് കീപ്പർ.
പ്ലേയിംഗ് ഇലവൺ-ഓസ്ട്രേലിയ: പാറ്റ് കമ്മിൻസ്, ഒസ്മാൻ ക്വാജ, നഥാൻ മക്സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി( വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്, നഥാൻ ലയോൺ, ജോഷ് ഹേസൽവുഡ്