ഹൈ​ദ​രാ​ബാ​ദ്: യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണ് സം​ഭ​വം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രു യു​വാ​വ് പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബ​ലാ​ത്സം​ഗ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നാ​ലെ പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​ക്ക​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ളു​മാ​യി ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ്ര​തി യു​വ​തി​യെ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.