തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ട്സ് ആ​പ്പി​ലൂ​ടെ നോ​ട്ട് ന​ൽ​കു​ന്ന രീ​തി​ക്ക് സ​ർ​ക്കാ​ർ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കോ​വി​ഡ് കാ​ല​ത്ത് ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​യി​രു​ന്നു​വെ​ങ്കി​ലും നി​ല​വി​ൽ സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ടാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തി​വ​രു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ​ഠ​ന​കാ​ര്യ​ങ്ങ​ൾ ഓ​ർ​ത്തി​രി​ക്കാ​നും ശ​രി​യാ​യി മ​ന​സി​ലാ​ക്കാ​നും നോ​ട്ട്സ് ഉ​ൾ​പ്പ​ടെ​യു​ള്ള പ​ഠ​ന കാ​ര്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ൽ​കു​ന്ന രീ​തി ഗു​ണ​ക​ര​മ​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് ക്ലാ​സി​ൽ ല​ഭി​ക്കേ​ണ്ട പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ ന​ഷ്ട​മാ​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നി​ർ​ദേ​ശി​ച്ചു.

ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ സ്കൂ​ളു​ക​ളി​ൽ ഇ​ട​വി​ട്ട് സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണം. പ​ഠ​ന കാ​ര്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ൽ​കു​ന്ന രീ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മി​ത​ഭാ​ര​വും പ്രി​ന്‍റ് എ​ടു​ത്ത് പ​ഠി​ക്കു​മ്പോ​ൾ സാ​മ്പ​ത്തി​ക ചെ​ല​വേ​റു​ന്ന​താ​യും ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം എ​ൻ. സു​ന​ന്ദ ന​ൽ​കി​യ നോ​ട്ടീ​സി​നെ തു​ട​ർ​ന്നാ​ണ് എ​ല്ലാ ആ​ർ​ഡി​ഡി​മാ​ർ​ക്കും സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​ക്കു​ല​ർ ന​ൽ​കി​യ​ത്.