തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ത​ല​ത്തി​ൽ അ​ദാ​ല​ത്ത് ന​ട​ത്തും. 2024 ഡി​സം​ബ​ർ, 2025 ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് അ​ദാ​ല​ത്ത്. ക​ള​ക്ട​റേ​റ്റി​ലെ​യും ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്കി​ലെ​യും പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​കും അ​ദാ​ല​ത്ത്.

അ​ദാ​ല​ത്തു​ക​ളു​ടെ ന​ട​ത്തി​പ്പ്, സം​ഘാ​ട​നം എ​ന്നി​വ​യ്ക്ക് ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​തി​നു​ള്ള വി​ശ​ദ മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ൽ അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 2023 ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ൽ ക​രു​ത​ലും കൈ​ത്താ​ങ്ങും എ​ന്ന പേ​രി​ൽ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.